പാലക്കാട്: കേരളത്തിലെ 30 പ്രധാന റോഡുകളുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അനുവദിച്ച 506.14 കോടി രൂപ ഉപയോഗിച്ചാണ് നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ ബിജു അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY