കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്.
അരുൺജിത്ത് യുവതിയുടെ വീട്ടിലേക്ക് കയറുന്നത് കണ്ട അമ്മ വാതിൽ അടച്ചിരുന്നതിനാൽ അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചു. ഇയാളിൽ നിന്ന് ഒരു ലിറ്റർ പെട്രോളും ലൈറ്ററും കണ്ടെടുത്തു. ഇയാൾ നേരത്തെയും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY