വ്യക്തിപരവും തൊഴിൽപരവുമായ അധിക്ഷേപങ്ങൾ കാരണം സോഷ്യൽ മീഡിയ വിടുന്നുവെന്ന് നടൻ ജോജു ജോർജ്. ഒരു കലാകാരനെന്ന നിലയിൽ തന്നെ സ്വീകരിച്ചതിൽ നന്ദിയുണ്ടെന്നും ഒരു ഇടവേളയെടുത്ത് സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ജോജു പറഞ്ഞു.
“ഇരട്ട എന്ന സിനിമയോട് കാണിച്ച സ്നേഹത്തിന് നന്ദി. കുറച്ച് കാലമായി ഞാൻ എല്ലാ മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ ഇരട്ട എന്ന സിനിമയോടു കൂടി സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നെയും അനാവശ്യ കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു. എന്റെ ഇൻബോക്സിലുള്ളതെല്ലാം കടുത്ത ആക്രമണങ്ങളാണ്. കുറച്ചുകാലം ഞാൻ സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നെ വെറുതെ വിടൂ. ഞാൻ ഒരു വശത്ത് കൂടെ അഭിനയിച്ച് പൊയ്ക്കൊളാം. കരിയറില്‍ ഞാന്‍ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. നിങ്ങൾ എന്നെ സഹായിക്കണമെന്ന് പറയുന്നില്ല. ഉപദ്രവിക്കാതിരുന്നാൽ സന്തോഷം. ഇനി വേദനിപ്പിക്കണമെന്ന് നിർബന്ധമാണെങ്കിൽ എനിക്കൊന്നും പറയാൻ പറ്റില്ല. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി,” ജോജു പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY