കല്‍പ്പറ്റ: വനിതാ പ്രീമിയർ ലീഗ് ട്വന്‍റി-20 ക്രിക്കറ്റ് താരലേലത്തില്‍ കേരളത്തിന്‍റെ അഭിമാനമായി വയനാട്ടുകാരി. മാനന്തവാടി ചോയിമൂല സ്വദേശി മിന്നു മണിയെയാണ് 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് മിന്നു മണി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവരും മിന്നുവിനായി മത്സരരംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
നിലവിൽ ഇന്‍റർ സോൺ വനിതാ ക്രിക്കറ്റിൽ സൗത്ത് സോൺ ടീമിൽ അംഗമാണ് മിന്നു മണി. ഹൈദരാബാദിൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഡൽഹി ക്യാപിറ്റൽസ് മിന്നുവിനെ സ്വന്തമാക്കിയത്. ഇന്‍റർ സോൺ വനിതാ ക്രിക്കറ്റ് മത്സരത്തിൽ വെസ്റ്റ് സോണിനെതിരെ മിന്നു മണി പുറത്താകാതെ 73 റൺസ് നേടി.
NEWS 22 TRUTH . EQUALITY . FRATERNITY