Breaking News

മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കർശന നടപടി: ഗതാഗതമന്ത്രി

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ഇവർക്കെതിരെ നിയമനടപടിക്കൊപ്പം വകുപ്പുതല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചത് ഗൗരവമുള്ള കാര്യമെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിൽ നിയമം ലംഘിച്ചതിന് 32 ബസുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ ആണ് പൊലീസിന്‍റെ പിടിയിലായത്. ഇതിൽ നാലുപേർ സ്കൂൾ ബസ് ഡ്രൈവർമാരും രണ്ടുപേർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാരുമാണ്. 4 സ്കൂൾ ബസ് ഡ്രൈവർമാരിൽ ഒരാള്‍ കാല് നിലത്തുറക്കാത്ത നിലയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ പൊലീസ് സുരക്ഷിതരായി സ്കൂളിലെത്തിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരോട് പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്. നിയമം ലംഘിച്ചതിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി.

സ്വകാര്യ ബസ് അപകടത്തിൽ ബൈക്ക് യാത്രികർ മരിച്ച സംഭവത്തോടെ കൊച്ചി നഗരത്തിൽ വാഹന പരിശോധനയും നടപടികളും പൊലീസ് കർശനമാക്കി. ഇനി ജീവൻ നഷ്ടപ്പെടാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിർദേശം നൽകിയിരുന്നു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാൻ കഴിയുന്ന മൊബൈൽ ഫോൺ നമ്പർ പൊലീസ് തയ്യാറാക്കുന്നുണ്ട്. വൈകാതെ എല്ലാ സ്വകാര്യ ബസുകളിലും ഇത് പതിപ്പിക്കും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …