മുംബൈ: ലഗാൻ, ചക് ദേ ഇന്ത്യ, ദൂരദർശൻ സീരിയലായ നുക്കഡ് എന്നിവയിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ജാവേദ് ഖാൻ അമ്രോഹി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ഒരു വർഷത്തിലേറെയായി ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് അദ്ദേഹം കിടപ്പിലായിരുന്നു. മുംബൈയിലെ നഴ്സിംഗ് ഹോമിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് സിനിമാ പ്രവർത്തകൻ രമേഷ് തൽവാർ അറിയിച്ചു. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനിലെ സജീവ അംഗമായിരുന്നു അദ്ദേഹം.
പൂനെ എഫ്ടിഐഐയിൽ നിന്ന് ബിരുദം നേടിയ ശേഷം നാടകങ്ങളിൽ
സജീവമായിരുന്ന ജാവേദ്, 150 ലധികം സിനിമകളിൽ ചെറുതെങ്കിലും നിർണായകമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ധാരാളം ടിവി ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY