Breaking News

സര്‍ക്കാര്‍ വകുപ്പുകളിലെ ഫയല്‍നീക്കം; രണ്ടുമാസത്തിലൊരിക്കല്‍ സെക്രട്ടറിമാരുടെ യോഗം

തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഫയൽ നീക്കം വിലയിരുത്താൻ രണ്ട് മാസത്തിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

വകുപ്പുകൾ തമ്മിൽ അനാവശ്യമായി ഫയലുകൾ കൈമാറുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം. ലളിതമായ വിശദീകരണം തേടി പല വകുപ്പുകളും ധനവകുപ്പിനു ഫയലുകൾ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നു. ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഫയൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനും വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി ജോയിയും യോഗത്തിൽ പങ്കെടുത്തു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …