പോർട്ട് എലിസബത്ത്: വനിതാ ടി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിൽ ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജ് പാർക്ക് ഗ്രൗണ്ടിൽ വൈകിട്ട് 6.30നാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമുകൾക്കും 4 പോയിന്‍റ് വീതമുണ്ടെങ്കിലും റൺറേറ്റിന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിൽ. ഇന്ന് ജയിച്ചാൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടും. തിങ്കളാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ആദ്യ മത്സരത്തിൽ പാകിസ്താനെയും രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ബൗളിംഗിലും ഫീൽഡിംഗിലും രണ്ട് മത്സരങ്ങളിലും വരുത്തിയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇന്ത്യ ശ്രമിക്കും.
NEWS 22 TRUTH . EQUALITY . FRATERNITY