Breaking News

‘ഹീരാമണ്ഡി’; സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ടീസർ പുറത്ത്

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന വെബ് സീരീസായ ‘ഹീരാമണ്ഡി’യുടെ ടീസർ പുറത്ത്. നെറ്റ്ഫ്ലിക്സ് ആണ് ഹീരാമണ്ഡിയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

മനീഷ കൊയ്‌രോള, അദിതി റാവു, സോനാക്ഷി സിൻഹ, ഷർമിൻ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവർ സ്വർണ്ണ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്നത് ടീസറിൽ കാണാം. വസ്ത്രങ്ങൾക്ക് അനുയോജ്യമായ ആഭരണങ്ങളും ധരിച്ചതായി കാണാം.

തന്‍റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളിലൊന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബൻസാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകൾ ചെയ്യുന്നതുപോലെയായിരുന്നു ഇത്, ഓരോ എപ്പിസോഡും ഓരോ സിനിമ പോലെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …