Breaking News

മംഗലൂരുവിലെ രോഗിക്ക് നിപ ഇല്ല; കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്

മംഗലൂരുവില്‍ ചികില്‍സയിലുള്ള കര്‍ണാടക സ്വദേശിക്ക് നിപ ഇല്ലെന്ന് പരിശോധനാഫലം. കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. പൂണെ എന്‍ഐവിയിലാണ് സ്രവം പരിശോധിച്ചത്. കഴിഞ്ഞദിവസമാണ് നിപ രോഗലക്ഷണങ്ങളോടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ലാബ് ടെക്നീഷ്യനായ ഇയാള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു.

നിപ രോഗബാധ സംശയത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …