Breaking News

ഖത്തറിൽ താപനിലയിൽ ഗണ്യമായ കുറവ്, കനത്ത കാറ്റ് തുടരുന്നു

ദോഹ: രാജ്യത്തെ താപനില ഗണ്യമായി കുറഞ്ഞു. ശക്തമായ കാറ്റ് തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തുടനീളം ശക്തമാണ്. ഇന്നലെയും പൊടിക്കാറ്റ് ശക്തമായിരുന്നു. അടുത്ത ആഴ്ച പകുതി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.

വെളളിയാഴ്ച തുരായനയിൽ താപനില 13 ഡിഗ്രി സെൽഷ്യസും ദോഹയിൽ 16 ഡിഗ്രി സെൽഷ്യസുമായിരുന്നു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെയും ചിലപ്പോൾ മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെയും എത്തി.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …