Feb 14, 2026 6:57 PM
Breaking News

ഒരാഴ്ച മുമ്പ് നടന്ന വഴക്ക്; മകനെ വെട്ടിപ്പരിക്കേൽപ്പിച്ച് പിതാവ്

കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്‍റെ വെട്ടേറ്റ് മകന് പരിക്ക്. കോരൻപീടിക സ്വദേശി ഷിയാസിനെയാണ് (19) പിതാവ് അബ്ദുൾ നാസർ വെട്ടിയത്. തളിപ്പറമ്പിലെ തുണിക്കടയിലെ ജീവനക്കാരനായ ഷിയാസിന്‍റെ കാലിനും കൈയ്ക്കും വെട്ടേറ്റു. ആക്രമണത്തിന് ശേഷം അബ്ദുൾ നാസർ ഒളിവിൽ പോയി. പുലർച്ചെ 4.30 ഓടെയാണ് സംഭവം.

ഒരാഴ്ച മുമ്പ് നാസറും ഷിയാസും തമ്മിലുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ വൈദ്യുതി നിലച്ചതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. പെട്ടന്ന് മുറിയിൽ കയറി വാതിൽ അടച്ചുവെങ്കിലും നാസർ വാതിൽ തകർത്ത് അകത്തുകയറി വീണ്ടും വെട്ടി.

കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഷിയാസിനെ കണ്ടത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …