Breaking News

ബൈക്കില്‍ സഞ്ചരിക്കവെ തീപിടിച്ചു ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

ബൈക്കില്‍ സഞ്ചരിക്കവേ തീപിടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. കൂത്തുപറമ്ബ് തൊക്കിലങ്ങാടി പാലാപറമ്ബ് ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച്‌ ബൈക്കിന് തീപിടിച്ച്‌ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. നരവൂര്‍ സ്വദേശി അനീഷ് കുമാറാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെ പാലത്തിന്‍കര – പാലാപറമ്ബ് റോഡില്‍ പാലാപറമ്ബ് ലക്ഷം വീട് കോളനിക്ക് സമീപത്തുവച്ചാണ് അനീഷ് സഞ്ചരിച്ച ബൈക്കിന് തീപിടിച്ചത്. ദേഹത്തേക്ക് തീ പടര്‍ന്നതോടെ ഇയാള്‍ സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും അവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ വെള്ളമൊഴിച്ച്‌ തീ അണയ്ക്കുകയും ഉടന്‍ കൂത്തുപറമ്ബ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.

അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അതെസമയം കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക്ക് സംഘവും എസ്‌ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ കൂത്തുപറമ്ബ് പൊലിസും വെള്ളിയാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലതെത്തി വിശദമായ പരിശോധന നടത്തി. അഗ്നിക്കിരയായ ബൈക്ക് ഫോറന്‍സിക്ക് സംഘം പരിശോധിക്കുകയും അവശിഷ്ടങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പരിശോധന ഫലം വന്ന ശേഷമാത്രമെ തീപിടുത്തം എങ്ങനെയുണ്ടായെന്ന വ്യക്തതയുണ്ടാകു വെന്ന് പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …