എറണാകുളം: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്ന് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് ശിവശങ്കറിനെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അതുകൊണ്ടു നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ശിവശങ്കർ അറിയിച്ചു.
കേസില്‍ ശിവശങ്കറിന്‍റെ പങ്ക് കൂടുതൽ വ്യാപ്തിയുള്ളതാണെന്ന് വാദിച്ച ഇഡി മുഴുവൻ ചോദ്യം ചെയ്യലും ഇതിനുളളിൽ പൂർത്തിയാക്കാമെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ശിവശങ്കറിനെ കോടതി 4 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY