Breaking News

ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിന്‍റെ ഭാര്യയും നർത്തകിയുമായ ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായിരുന്നു. അർബുദ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദർശനിലെ ആദ്യകാല അനൗൺസറായിരുന്നു. നർത്തകി, നിരവധി പരിപാടികളുടെ അവതാരക, പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

പരസ്യ സംവിധായകനും നിർമ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാർത്ഥിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …