Breaking News

ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും എതിർകക്ഷികളാക്കി കേരള ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി കുറച്ചതിനെതിരെയാണ് ഹർജി നൽകിയത്. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് ഹർജി സമർപ്പിച്ചത്.

ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡം വേണമെന്നാണ് ആവശ്യം. ജഡ്ജിമാരുടെ പരിഗണനാ വിഷയം തീരുമാനിക്കുമ്പോൾ ചീഫ് ജസ്റ്റിസിന് തുല്യത ലംഘിക്കാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഓരോ ബെഞ്ചും കുറഞ്ഞത് 50 ഹർജികളെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജസ്റ്റിസ് ഷാജി പി ചാലിയുടെ ബെഞ്ച് ഹർജി അടുത്ത ദിവസം പരിഗണിക്കുന്നതിനായി മാറ്റി. കേസിൽ അഭിഭാഷകനെ നിയമിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …