Breaking News

സഖ്യം തുണയായി; ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസിന് മുന്നേറ്റം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നു തുടങ്ങി. ജാർഖണ്ഡിലെ രാംഗഡിൽ എൻഡിഎയുടെ എ.ജെ.എസ്.യു. (ഓൾ ജാർഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയൻ) സ്ഥാനാർത്ഥി സുനിത ചൗധരി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്‍റെ ബജ്‌രംഗ് മഹ്‌തോയെയാണ് രണ്ടാം സ്ഥാനത്ത്.

മഹാരാഷ്ട്രയിലെ കസബ പേഠില്‍ കോൺഗ്രസിന്‍റെ ധംഗേകര്‍ രവീന്ദ്ര ഹേമരജ് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ ഹേമന്ത് നാരായൺ രസാനെയാണ് തൊട്ടുപിന്നിൽ. ചിംച്‌വഡ് മണ്ഡലത്തിൽ ബിജെപിയുടെ അശ്വനി ലക്ഷ്മൺ ജഗ്താപ് ലീഡ് ചെയ്യുന്നു. എൻസിപിയുടെ നാനാ കാടേയാണ് മണ്ഡലത്തിൽ എതിരെ മത്സരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവന്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ കെ.എസ്. തേനരസാണ് മുഖ്യ എതിരാളി. പശ്ചിമ ബംഗാളിലെ സാഗര്‍ദിഘിയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ ബൈരോണ്‍ ബിശ്വാസാണ് ലീഡ് ചെയ്യുന്നത്. തൃണമൂൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന സ്ഥലത്താണ് കോൺഗ്രസ്-സിപിഎം സഖ്യത്തിന്റെ മുന്നേറ്റം.

മഹാരാഷ്ട്രയിലെ കസബാ പേഠ്, ചിഞ്ച്‌വഡ്, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ്, ജാര്‍ഖണ്ഡിലെ രാംഗഢ്, പശ്ചിമ ബെംഗാളിലെ സാഗര്‍ദിഘി, അരുണാചല്‍ പ്രദേശിലെ ലുംല എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതിൽ അരുണാചൽ പ്രദേശിലെ ലുംലയിൽ ബിജെപി സ്ഥാനാർഥി നേരത്തെ തന്നെ വിജയിച്ചിരുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …