Breaking News

ടിക് ടോക് വഴി പരിചയപ്പെട്ടു; പിന്നീട് പ്രണയത്തിലായി; ഒടുവില്‍ നടന്നത് കൊടുംക്രൂരത…

ടിക് ടോക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.

ഗ്രേറ്റര്‍ നോയിഡയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. ബിസ്‌റാഖ് സ്വദേശിനിയായ വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രാഘവ് കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഫ്‌ളാറ്റില്‍ നിന്ന്

പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്‌. പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …