സിഡ്നി: ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഹിന്ദു ക്ഷേത്രത്തിന്‍റെ മതിലുകൾ സാമൂഹ്യവിരുദ്ധർ വികൃതമാക്കിയതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ ഭക്തർ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രമാണ് ഖാലിസ്ഥാൻ അനുകൂല പ്രവർത്തകർക്കിരയായത്. സംഭവത്തെക്കുറിച്ച് ക്ഷേത്രത്തിലെ പൂജാരിമാർ തന്നെ അറിയിച്ചതായും വിശദാംശങ്ങൾ പോലീസിന് നൽകിയതായും ക്ഷേത്ര പ്രസിഡന്‍റ് സതീന്ദർ ശുക്ല പറഞ്ഞു.
ബ്രിസ്ബെയ്നിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് പാകിസ്ഥാനിലെ ലാഹോർ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികളിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചു. ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖുകാരുടെ നീക്കമാണിതെന്ന് ഹിന്ദു മനുഷ്യാവകാശ ഡയറക്ടർ സാറാ എൽഗേറ്റ്സ് പറഞ്ഞു.