Breaking News

ആരോഗ്യ രംഗത്ത് കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല: മുഖ്യമന്ത്രി

കോഴിക്കോട്: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്‍റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്ന് വേണ്ടത്ര വിഹിതം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്രം പുനഃപരിശോധിക്കണം. കേന്ദ്രത്തിൽ നിന്ന് കൂടുതൽ ധനസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം നടന്നു. മുണ്ടിക്കൽ താഴം ജംഗ്ഷനിലും മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിന് സമീപവുമാണ് പ്രതിഷേധം നടന്നത്. മുണ്ടിക്കൽ താഴത്ത് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. മെഡിക്കൽ കോളേജ് ഹൈസ്കൂളിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. രണ്ട് സംഭവങ്ങളിലുമായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …