Breaking News

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളി; പ്രതി അറസ്റ്റിൽ

ബിലാസ്പുർ: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢിലെ ഉസ്‌ലപുര്‍ സ്വദേശിയായ പവൻ സിങ് ഠാക്കൂറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ സതി സാഹുവിനെയാണ് കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പാണ് മൃതദേഹം വാട്ടർ ടാങ്കിൽ തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.

പവൻ സിങ്ങിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽ വാസികൾ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴിയിൽ പറഞ്ഞു.

About News Desk

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …