റിയാദ്: സൗദി രാജകുടുംബാംഗം അൽ ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സൗദി രാജകൊട്ടാരം ഔദ്യോഗിക വാർത്താ ഏജൻസി വഴി മരണവിവരം അറിയിച്ചത്.
മാർച്ച് 10 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY