Breaking News

ശിവകാർത്തികേയൻ്റെ പുതിയ ചിത്രം; ‘കൊട്ടുകാളി’യിൽ നായിക അന്ന ബെൻ

നടൻ ശിവകാർത്തികേയൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കൊട്ടുകാളി’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂരി, അന്ന ബെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം ഒസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ‘കൂഴങ്കല്ല്’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പി.എസ് വിനോദ് രാജ്. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ടൈഗർ അവാർഡ് ‘കൂഴങ്കല്ല്’ സ്വന്തമാക്കിയിരുന്നു. ബി ശക്തിവേലാണ് ‘കൊട്ടുകാളി’യുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

ശിവകാർത്തികേയൻ്റെ ‘മാവീരൻ’ എന്ന ചിത്രമാണ് ഇനി റിലീസിനെത്താനുള്ളത്.  മഡോണി അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകൾ അദിതിയാണ് ചിത്രത്തിലെ നായിക. ശിവകാർത്തികേയന്‍റെ മാവീരന്‍റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

About News Desk

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …