Breaking News

യുഎഇയിൽ 2 മരുന്നുകൾക്ക് നിരോധനം; മുന്നറിയിപ്പ് നൽകി അബുദാബി ആരോഗ്യ വകുപ്പ്

അബുദാബി: യു.എ.ഇയിൽ രണ്ട് മരുന്നുകൾക്ക് നിരോധനം. അബുദാബി ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്‍റുകൾ നിരോധിക്കുകയും അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.’മോൺസ്റ്റർ റാബിറ്റ് ഹണി’,’കിംഗ് മൂഡ്’എന്നിവയാണ് നിരോധിച്ച മരുന്നുകൾ.

സപ്ലിമെന്‍റ്കൾ കഴിക്കുകയും പാർശ്വഫലങ്ങൾ അനുഭവപ്പെടുകയും ചെയ്താൽ ഉടനടി വൈദ്യസഹായം തേടാൻ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നങ്ങൾ നിരോധിച്ചത്. ഈ ചേരുവകൾ ഗുരുതരമായ പാർശ്വഫലങ്ങൾക്കും കാരണമാകും.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …