Breaking News

രണ്ട് മാസത്തിനിടെ ഒഡീഷയിൽ കണ്ടെത്തിയത് 59 എച്ച്3എൻ2 കേസുകൾ

ഭുവനേശ്വർ: ഒഡീഷയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 59 എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശേഖരിച്ച 225 സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് എച്ച്3എൻ2 ഇൻഫ്ലുവൻസ കേസുകൾ സ്ഥിരീകരിച്ചത്.

പനി, ചുമ എന്നിവയുൾപ്പെടെയുള്ള സീസണൽ രോഗങ്ങൾക്ക് സമാനമാണ് രോഗലക്ഷണങ്ങളെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ.സംഘമിത്ര പതി വ്യക്തമാക്കി. ഇൻഫ്ലുവൻസ എ വൈറസിന്‍റെ വകഭേദങ്ങളാണ് എച്ച്1എൻ1, എച്ച്3എൻ2 എന്നിവ. സാധാരണയായി കണ്ടുവരുന്ന പനി വൈറസാണിതെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് എച്ച്3എൻ2 വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. കർണാടകയിലെ ഹസനിൽ മരിച്ച 82 കാരനായ ഹിരെ ഗൗഡയാണ് ഇന്ത്യയിൽ എച്ച്3എൻ2 ബാധിച്ച് മരിച്ച ആദ്യത്തെയാളെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് മരിക്കുകയും ചെയ്തു. അദ്ദേഹത്തിനു പ്രമേഹവും ഹൈപ്പർടെൻഷനും ഉണ്ടായിരുന്നുവെന്ന് പറയുന്നു. രാജ്യത്ത് ഇപ്പോൾ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. കൂടുതലും എച്ച്3എൻ2 ആണ്. ഹോങ്കോങ് ഫ്ലു എന്ന പേരിലും ഇത് അറിയപ്പെടുന്നു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …