ആലപ്പുഴ: കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയ്ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കിൽ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും വിട്ടുപോയവരെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
“തെറ്റായ പ്രവണത സഹിക്കുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. ആരെങ്കിലും അതിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഓർക്കുക. ശരിയായ പ്രവർത്തനം നടത്തിയാൽ തഴച്ച് വളരും. അല്ലാത്തപക്ഷം ഉപ്പുകലം പോലെയാകും,” ഗോവിന്ദൻ പറഞ്ഞു. കുട്ടനാട്ടിൽ ജനകീയ പ്രതിരോധ ജാഥയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
NEWS 22 TRUTH . EQUALITY . FRATERNITY