ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചിലരെ കസ്റ്റഡിയിൽ എടുത്തതായി സൂചന ലഭിച്ചു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ള നിറത്തിലുള്ള കാറിനു വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയെന്ന് സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പെടെ ചിലരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാൾക്ക് വാഹനം വാടകയ്ക്ക് കൊടുക്കുന്ന പതിവുണ്ട്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചെങ്കിലും വെള്ള കാറും കുട്ടിയുമായി കൊല്ലം നഗരത്തിലെത്തി എന്നു പറയുന്ന നീല നിറത്തിലുള്ള വാഹനവും, താമസിച്ച വീടും ഇതുവരെയും കണ്ടെത്താനായിട്ടില്ല. പ്രതികളെ വൈകാതെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …