കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.
ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച
ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മറ്റ് ജില്ലകളില്‍ ഇന്നും വരുന്ന മൂന്ന് ദിവസവും വേനല്‍ മഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY