രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന് വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 5000 രൂപ വീതം നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഫാന്‍സ് അസോസിയേഷന് ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്കുന്നുവെന്നുമാണ് വിവരം.
ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.