Feb 12, 2026 12:03 PM
Breaking News

സിനിമാസെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; കലാപനീക്കത്തിന്‌ കാപ്പയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി…

സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച്‌ തകര്‍ത്ത കേസില്‍ മൂന്നുപേരെക്കൂടി പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അഞ്ചുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍…

കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മതസ്പര്‍ധയുണ്ടാക്കി കലാപത്തിന് വഴിയൊരുക്കിയെന്ന കുറ്റംചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

നിയമവിരുദ്ധമായി മാരകായുധങ്ങളുമായി സംഘംചേരല്‍, ആയുധങ്ങളുമായി കലാപനീക്കം, ഭവനഭേദനം, മോഷണം, സ്വത്ത് നശിപ്പിക്കല്‍, കുറ്റകൃത്യങ്ങള്‍ക്കായി അഞ്ചില്‍ കൂടുതല്‍ ആളുകള്‍ സംഘംചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …