Breaking News

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ് 19

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്.

കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …