രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു.
വെള്ളിയാഴ്ച പവന്റെ വില 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36,360 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 4545 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.