Breaking News

ഫുട്ബോളിലെ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്.

ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തില്‍ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും.

നിലവില്‍ ഒന്‍പത് കളിയില്‍ 20 പോയിന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും, 9 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റണ്‍ 16ആം സ്ഥാനത്തുമാണ്. ഗോള്‍ ശരാശരിയില്‍ നിലവില്‍ ലീഗില്‍ ഒന്നാമതുള്ള ടോട്ടനത്തിനെ മറികടക്കാന്‍ ഇന്ന് ജയിച്ചാല്‍ ലിവര്‍പൂളിനു സാധിക്കും. രാത്രി 8.30ന് തുടങ്ങുന്ന ഹോം മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ബേണ്‍ലി ആണ്.

എട്ട് കളിയില്‍ 13 പോയിന്‍റുമായി സിറ്റി 12-ാം സ്ഥാനത്തും അഞ്ച് പോയിന്‍റ് മാത്രമുള്ള ബേണ്‍ലി പതിനേഴാമതാണ് നില്‍ക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …