Breaking News

ജയം തേടി ഇന്ത്യ: രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു..

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിന് തുടക്കമായി. ടോസ് നേടിയ ഓസ്‌ട്രേലിയ ഇത്തവണയും ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്ബോൾ ഓസ്‌ട്രേലിയ വിക്കറ്റ് പോകാതെ 6 ഓവറിൽ 29 റൺസ് നേടിയിട്ടുണ്ട്.

ഫിഞ്ചും(9), ഡേവിഡ് വാർണറുമാണ്(19) ക്രീസിൽ. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് പരാജയപ്പെട്ടാൽ ഇന്ത്യയ്ക്ക് പരമ്ബര നഷ്ടമാകും.

മൂന്ന് മത്സരങ്ങളുള്ള പരമ്ബരയിൽ ഓസ്‌ട്രേലിയ 1-0 മുന്നിലാണ്.

ആദ്യ ഏകദിനത്തിൽ 66 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. സ്റ്റൊയ്‌നിസിന് പകരം ഓൾറൗണ്ടർ ഹെന്റിക്വസ് ആണ് ഇന്ന് കളിക്കുന്നത്. ഇന്ത്യൻ നിരയിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …