കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഒന്നര വയസുകാരനാണ് ഷിഗെല്ല രോഗം ബാധിച്ചത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടീരിയ്ക്കു സമാനമായ ബാക്ടീരിയ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണു കുട്ടിക്കു രോഗം സ്ഥിരീകരിക്കുന്നത്.
ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണു വൈറസ് കണ്ടെത്തിയത്. അന്തിമ റിപ്പോര്‍ട്ട് ആയിട്ടില്ല.