ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്.
32 വര്‍ഷം തോല്‍വിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്ബര 2-1 ന് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയും നിലനിര്‍ത്തി.
വിരാട് കോഹ്ലി, ആര്.അശ്വിന്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുന്‍നിര താരങ്ങളൊന്നും ഇല്ലാതെയാണ് അവസാന ടെസ്റ്റില്‍ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്.
യുവതാരങ്ങളുടെ മികച്ച പോരാട്ടവീര്യമാണ് ഐതിഹാസിക പരമ്ബര ജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത്.