ഐപിഎല്‍ ലേല പട്ടികയില്‍ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിന്റെ മായികപ്രഭയിലേക്ക് വീണ്ടുമെത്തിയ ശ്രീശാന്തിന് ഇരുട്ടടിയായിരിക്കുകയാണ് ഐപിഎല്‍ താരലേലം.
മോശമല്ലാത്ത തുക സ്വയം നിശ്ചയിച്ച് കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം കിട്ടിയില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്.
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more
ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം നടക്കുക. വാതുവെപ്പ് വിവാദത്തില്‍ കുരുങ്ങി ഏഴുവര്‍ഷം സസ്പെന്‍ഷനില്‍ കഴിഞ്ഞതിനൊടുവിലാണ് അടുത്തിടെ ശ്രീശാന്ത് തിരികെയെത്തിയത്.
മുഷ്താഖ് അലി ട്രോഫിയില്‍ കേരളനിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്ത്തി. രജിസ്റ്റര്‍ ചെയ്യുമ്പോൾ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്.
ഐ.പി.എല്‍ പുതിയ സീസണില്‍ താരലേലത്തിന് മൊത്തം 114 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും പങ്കാളികളായ എട്ടു ടീമുകള്‍ക്കും ബോധിക്കാത്തതാകാം പട്ടികയില്‍ വരാതിരുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.