Breaking News

ഇനിയും തു​ട​ര്‍ ഭ​ര​ണം വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് എന്ന പാര്‍ട്ടി ഈ ഭൂ​മു​ഖ​ത്ത് നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കും’: ഇ​ന്ന​സെ​ന്‍റ്…

കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് തു​ട​ര്‍ ഭ​ര​ണം വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ഭൂ​മു​ഖ​ത്ത് നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രി​ഹാ​സം.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇ​ന്ന് ഏ​തു സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്. എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​ല​രും ഇ​വി​ടേ​ക്ക് വ​രു​ന്നു, അ​വി​ടെ​യൊ​ന്നും ഈ ​സാ​ധ​നം ഇ​ല്ല. പ​ല​യി​ട​ത്തും അ​വ​സാ​നി​ച്ചു.

ഇ​നി​യും തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ ഈ ​പാ​ര്‍​ട്ടി ഭൂ​മു​ഖ​ത്തു നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​തി​നാ​ലാ​ണ് തു​ട​ര്‍​ഭ​ര​ണം വേ​ണ്ടെ​ന്ന് പ​റ​യു​ന്ന​തെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

നടന്‍ ഇന്നസെന്റിന്റെ തുടര്‍ഭരണം വേണ്ടെന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയില്‍.

ഇടത് പ്രചരണ യോഗത്തിലാണ് ഇന്നസെന്റിന്റെ അഭിപ്രായ പ്രകടനമെന്നത് സിപിഎമ്മും ഗൗരവത്തോടെ എടുക്കുന്നു. സിപിഎമ്മിന്റെ മുന്‍ എംപിയുടെ അഭിപ്രായ പ്രകടനം അതിരു കടന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍.

‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു.

ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്.

മുഖ്യമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി രാജിവയ്ക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവച്ചുകൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’ ഇന്നസെന്റ് പരിഹസിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …