സൗദി അറേബ്യയില്‍ നടക്കുന്ന സൂപ്പര്‍ കോപ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വലന്‍സിയയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വലന്‍സിയയെ തോല്‍പ്പിച്ചത്.
ജയത്തോടെ അവര്‍ സൂപ്പര്‍ കോപയുടെ ഫൈനലില്‍ കടന്നു. ആക്രമിച്ച് കളിച്ച മാഡ്രിഡ് മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.
ടോണി ക്രൂസ് ആണ് റയലിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് 39ആം മിനിറ്റില്‍ ഇസ്കോ രണ്ടാം ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന മാഡ്രിഡ് രണ്ടാം പകുതിയില്‍ 65ആം മിനിറ്റില്‍ മൂന്നാം ഗോള്‍ നേടി ലീഡ് വീണ്ടും ഉയര്‍ത്തി.
ഇഞ്ചുറി ടൈമില്‍ ആണ് വലന്‍സിയ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം സെമിയില്‍ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡുമായി ഏറ്റുമുട്ടും.
NEWS 22 TRUTH . EQUALITY . FRATERNITY