Breaking News

അമ്മയെ മകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിച്ചപ്പോൾ സംഭവിച്ചത്…

മകള്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രണയബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ ക്രൂര കൃത്യം ചെയ്തത്.

സംഭവദിവസം 22കാരിയായ രൂപശ്രീയും കാമുകന്‍ വരുണും ചേര്‍ന്ന് അമ്മ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മി മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പ്രതികളായ മകള്‍ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തു. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചേര്‍ന്ന് ലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …