Breaking News

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി.സതീശനെ അഭിനന്ദിച്ച്‌ രമേശ് ചെന്നിത്തല….

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല. വി.ഡി.സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി.സതീശനെ നേതാവായി തിരെഞ്ഞെടുത്തു.

വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വി ഡി സതീശനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരുന്നു. സതീശനെ പ്രതിപക്ഷ

നേതാവായി തിരഞ്ഞെടുത്ത കാര്യം നിയമസഭാ സ്‌പീക്കറെ ഉടന്‍ അറിയിക്കും. നല്ലൊരു നിയമസഭാ സാമാജികനാണ് സതീശന്‍ എന്നും മുല്ലപ്പളളി പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …