Breaking News

Gulf

യുഎഇയിൽ 2 മരുന്നുകൾക്ക് നിരോധനം; മുന്നറിയിപ്പ് നൽകി അബുദാബി ആരോഗ്യ വകുപ്പ്

അബുദാബി: യു.എ.ഇയിൽ രണ്ട് മരുന്നുകൾക്ക് നിരോധനം. അബുദാബി ആരോഗ്യ വകുപ്പ് രണ്ട് ഡയറ്ററി സപ്ലിമെന്‍റുകൾ നിരോധിക്കുകയും അവ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.’മോൺസ്റ്റർ റാബിറ്റ് ഹണി’,’കിംഗ് മൂഡ്’എന്നിവയാണ് നിരോധിച്ച മരുന്നുകൾ. സപ്ലിമെന്‍റ്കൾ കഴിക്കുകയും പാർശ്വഫലങ്ങൾ അനുഭവപ്പെടുകയും ചെയ്താൽ ഉടനടി വൈദ്യസഹായം തേടാൻ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലബോറട്ടറി വിശകലനത്തിൽ പാക്കേജിംഗിൽ ഉൾപ്പെടുത്താത്ത ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉൽപ്പന്നങ്ങൾ നിരോധിച്ചത്. ഈ ചേരുവകൾ …

Read More »

സൗദി രാജകുടുംബാംഗം ജൗഹറ രാജകുമാരി അന്തരിച്ചു; മയ്യിത്ത് നമസ്കാരം ഇന്ന്

റിയാദ്: സൗദി രാജകുടുംബാംഗം അൽ ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സൗദി രാജകൊട്ടാരം ഔദ്യോഗിക വാർത്താ ഏജൻസി വഴി മരണവിവരം അറിയിച്ചത്. മാർച്ച് 10 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർകി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

Read More »

ചില അറബ് രാജ്യങ്ങളിൽ റംസാൻ മാർച്ച് 23ന് ആരംഭിക്കും

അബുദാബി: ചില അറബ് രാജ്യങ്ങളിൽ മാർച്ച് 23ന് റംസാൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. റംസാനിലെ ചന്ദ്രക്കല 22, 23 തീയതികളിൽ ദൃശ്യമാകുമെന്ന് ഇന്‍റർനാഷണൽ സെന്‍റർ ഫോർ അസ്ട്രോണമി അറിയിച്ചു. റംസാൻ 23ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ഈദുൽ ഫിത്തറിന്‍റെ ആദ്യ ദിനം ഏപ്രിൽ 21ന് ആയിരിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ …

Read More »

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

കുവൈറ്റ് സിറ്റി: കുവൈത്തിന്‍റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച രാവിലെയാണ് കേന്ദ്രം അറിയിച്ചത്. കടലിൽ തിരമാല ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ അടുത്ത 18 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read More »

‘ട്രാ’; ഒമാനിൽ പ്രകൃതി ദുരന്ത മുന്നറിയിപ്പ് മൊബൈലിലൂടെ

​മ​സ്ക​ത്ത്​: പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് മൊബൈലിലൂടെ മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന് തുടക്കമിട്ട് ഒമാൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ). സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ),ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കൾ എന്നിവരുമായി സഹകരിച്ച് മൊബൈൽ ഫോണുകൾ വഴിയാണ് അലേർട്ട് നൽകുക. കാലാവസ്ഥാ മുന്നറിയിപ്പ് ലക്ഷ്യമിടുന്ന പ്രദേശത്തെ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിച്ചേരാൻ പുതിയ പ്രക്ഷേപണ സേവനം സഹായിക്കും. ഇത് ആക്ടിവേറ്റ് ചെയ്യാൻ എല്ലാ മൊബൈൽ ഉപയോക്താക്കളോടും ‘ട്രാ’ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു …

Read More »

സാമ്പിൾ മരുന്നുകളും സമ്മാനങ്ങളും സ്വീകരിക്കരുത്; ആരോഗ്യ സ്ഥാപനങ്ങൾക്ക് കർശന നിർദേശം

റിയാദ്: ഡോക്ടർമാരും ആരോഗ്യ സ്ഥാപനങ്ങളും മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യ സാമ്പിളുകളും സമ്മാനങ്ങളും സ്വീകരിക്കരുതെന്ന് നിർദ്ദേശം. സൗദി നാഷണൽ സെന്‍റർ ഫോർ മെന്‍റൽ ഹെൽത്ത് പ്രൊമോഷന്‍റെ പ്രൊഫഷണൽ ആൻഡ് എത്തിക്കൽ പ്രാക്ടീസ് കമ്മിറ്റിയാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ആരോഗ്യ വിദഗ്ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളും തമ്മിലുള്ള ബന്ധം എത്ര വലുതാണെങ്കിലും, അവരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമിതി വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പ്രതിനിധികളിൽ നിന്ന് സമ്മാനങ്ങൾ …

Read More »

ദുബായ് അല്‍ ഖൂസില്‍ വന്‍ തീപിടിത്തം; അണയ്ക്കാനുള്ള നടപടികളുമായി സിവിൽ ഡിഫൻസും പോലീസും

ദുബായ്: ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കനത്ത പുക ദൂരെ നിന്ന് പോലും കാണാമായിരുന്നു. സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Read More »

വ്യാഴാഴ്ച മുതൽ 11 വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങളുണ്ടായേക്കും

ജിദ്ദ: നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ 11 വരെ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകും. ബുറൈദ, ഉനൈസ, അൽ റാസ്, അൽ ഖാസിം മേഖലകളിലെ മിക്ക ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹായിൽ, ബഖാ, അൽഗസല, അൽഷനൻ എന്നിവയും ഹായിൽ മേഖലയിലെ മിക്ക ഗവർണറേറ്റുകളും ഉൾപ്പെടെ കിഴക്കൻ …

Read More »

ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങൾ; പട്ടികയിൽ ഒമാനും

മ​സ്ക​ത്ത്​: ലോകത്ത് ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടം നേടി. ഈ വർഷത്തെ ആഗോള നികുതി സൂചിക അനുസരിച്ച്, അമേരിക്കൻ വേൾഡ് പബ്ലിക്കേഷൻ റിവ്യൂ വെബ്സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒമാനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെർമുഡ, കേമാൻ ദ്വീപുകൾ, ബഹമാസ്, ബ്രൂണൈ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്ക്കൊപ്പം ഏറ്റവും കുറഞ്ഞ നികുതി നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റും ഉൾപ്പെടുന്നു. ഒമാനിലെ ആദായനികുതി നിരക്ക് പൂജ്യം …

Read More »

ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി

മസ്കത്ത്​: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വർഷം വിവിധ പദവികളിൽ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിൽ 1997 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. 1979 മുതൽ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോർദാനിലെയും …

Read More »