തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും. പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്. ഏഷ്യാനെറ്റ് …
Read More »ബ്രഹ്മപുരം തീപിടിത്തം; ജില്ല കടന്നും പുക, അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്
കൊച്ചി: കൊച്ചി കോർപ്പറേഷന്‍റെ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തീ അണച്ചെങ്കിലും മാലിന്യക്കൂമ്പാരത്തിനുള്ളിൽ നിന്ന് പുക ഉയരുകയാണ്. പുക ജില്ല കടന്ന് ആലപ്പുഴ അരൂരിലേക്കും പടർന്നു. കനത്ത പുകയെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്കൂളുകളിലെയും ഏഴ് വരെയുള്ള ക്ലാസുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് …
Read More »12 വയസുകാരന് ചികിത്സ നിഷേധിച്ചു; ഇടുക്കി ജില്ലാ ആശുപത്രിക്കെതിരെ പരാതി
തൊടുപുഴ: തൊടുപുഴയിലുള്ള ഇടുക്കി ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായി ആരോപണം. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയുമായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. വണ്ണപ്പുറം സ്വദേശി നിജിൻ രാജേഷ് (12) ആണ് സൈക്കിളിൽ നിന്ന് വീണ് തോളിന് ഗുരുതരമായി പരിക്കേറ്റത്. ഡ്യൂട്ടി ഡോക്ടർ എക്സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. പക്ഷേ എക്സ്-റേ എടുത്തുവന്നപ്പോൾ മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. തോളെല്ലിന് …
Read More »മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു; 14 പേർ ചികിത്സ തേടി
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന ലക്ഷണങ്ങളോടെ 14 പേർ കൂടി ചികിത്സ തേടിയത് രോഗം പടരുന്നതിന്‍റെ സൂചനയാണ്. എട്ട് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയിലെ പമ്പിംഗ് സ്റ്റേഷനിലെ വെള്ളവും മറ്റ് കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളത്. സമീപത്തെ …
Read More »കെ റെയില്‍ പരാമർശം; പറഞ്ഞതിലുറച്ചു നിൽക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍
തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി …
Read More »പാലക്കാട് ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ; ആശങ്കയിൽ പ്രദേശവാസികൾ
പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ കാട്ടുതീ. ഉച്ചയോടെ അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ആദ്യം കാട്ടുതീ പടർന്നത്. കഴിഞ്ഞ 4 ദിവസമായി അട്ടപ്പാടിയിലെ വിവിധ മലകളിൽ കാട്ടുതീയുണ്ടായി. കഴിഞ്ഞ ദിവസം സൈലന്‍റ് വാലിയിലെ സംരക്ഷിത മേഖലകളിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന് എന്നിവിടങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരത്തോടെ മലമ്പുഴ ചെറാട് മലയിൽ വീണ്ടും കാട്ടുതീ പടർന്നു. രണ്ട് ദിവസം മുമ്പ് കാട്ടുതീയുണ്ടായെങ്കിലും അത് അണച്ചിരുന്നു. ജനവാസ മേഖലകളിലേക്കും തീ പടരുമോ …
Read More »ബ്രഹ്മപുരം പ്ലാന്‍റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞു; പ്രതിഷേധവുമായി പ്രദേശവാസികൾ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്രശ്രമം നടക്കുന്നതിനിടെ മാലിന്യവുമായെത്തിയ വാഹനങ്ങൾ തടഞ്ഞ് ജനപ്രതിനിധികൾ. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു. വിഷപ്പുകയും കാറ്റും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ ബ്രഹ്മപുരം പ്ലാന്‍റിലെ തീ അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമന സേന. നാവികസേനയുടെയും പോർട്ട് ട്രസ്റ്റിന്‍റെയും ഉൾപ്പെടെ 30 ലധികം യൂണിറ്റുകളും 200 ലധികം ഉദ്യോഗസ്ഥരും തീ …
Read More »ചുട്ടുപൊള്ളി കേരളം; ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലെ എരിമയൂരിൽ
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അനുഭവപ്പെട്ടത് ഉയർന്ന താപനില. രണ്ട് സ്റ്റേഷനുകളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ എരിമയൂരിലാണ് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കിയിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. തൊടുപുഴയിൽ 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
Read More »വിഷപുക; കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെ നാളെ അവധി
കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും നാളെ ഏഴാം ക്ലാസ് വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ രേണുരാജ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലാണ് അവധി. വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകൾക്കും ഇത് ബാധകമാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികളും ഡേ കെയറുകളും അടച്ചിടും. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ …
Read More »ആറ്റുകാൽ പൊങ്കാല; മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനക്കയച്ചതായി മേയര്‍
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ …
Read More »