കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ കോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുന്നതും എൻഫോഴ്സ്മെന്റിൻ്റെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി …
Read More »കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസർകോട് തുടക്കം
കാസർകോട്: കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം. ജാഥ വൈകിട്ട് കാസർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികൾക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സർക്കാരിൻ്റെ ജനക്ഷേമ നടപടികളും …
Read More »തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
കൊല്ലം: തമിഴ്നാട്ടിലെ തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് (28)ചെങ്കോട്ടയിൽ വച്ച് അറസ്റ്റിലായത്. കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. ഷർട്ട് ധരിക്കാതെ കാക്കി പാന്‍റ്സ് ധരിച്ചെത്തിയ ഒരാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് …
Read More »1,000 ലിറ്ററിന്‍റെ കുറവ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡീസൽ വെട്ടിപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിൽ 15,000 ലിറ്റർ ഡീസൽ എത്തിച്ചപ്പോൾ 1,000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തി. ഡീസലിന്‍റെ അളവിലെ കുറവ് വിവാദമായതോടെ ബാക്കിയുള്ള ഡീസൽ അടുത്ത ടാങ്കറിൽ എത്തിച്ചു. മാസങ്ങളായി നെടുമങ്ങാട് ഡിപ്പോയിൽ എത്തുന്ന ഡീസലിന്‍റെ അളവിൽ കുറവുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ജീവനക്കാർ നിരന്തരം പരാതിപ്പെട്ടിട്ടും അളവ് പരിശോധിക്കാൻ ഡിപ്പോ അധികൃതർ മെനക്കെട്ടില്ല. ഇന്നലെ രാത്രി ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്നപ്പോഴാണ് ഡീസലിൻ്റെ കുറവ് വ്യക്തമായത്. 15,000 ലിറ്റർ …
Read More »കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷൻ; പങ്കെടുത്ത് മോഹൻലാലും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ
ഡിസ്നി ഇന്ത്യ പ്രസിഡന്‍റ് കെ മാധവന്‍റെ മകന്‍റെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കൊച്ചിയിലെ ആഡംബര ഹോട്ടലിലായിരുന്നു ആഘോഷം. വധുവും വരനും മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങി. നടൻ മോഹൻലാലും ചടങ്ങിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ ദിവസമാണ് മാധവന്‍റെ മകൻ ഗൗതം വിവാഹിതനായത്. സിനിമാ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് റിസപ്ഷനിൽ പങ്കെടുത്തത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മാമുക്കോയ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, …
Read More »ജസ്ന തിരോധാനം; പോക്സോ കേസ് പ്രതിയുടെ മൊഴി തള്ളി സിബിഐ
തിരുവനന്തപുരം: ജസ്ന തിരോധാനത്തിൽ തടവുകാരന്‍റെ മൊഴി തള്ളി സി.ബി.ഐ. പൂജപ്പുര ജയിലിലെ സഹതടവുകാരന് ജസ്നയുടെ തിരോധാനത്തിൽ പങ്കുണ്ടെന്നായിരുന്നു കൊല്ലം സ്വദേശിയായ പോക്സോ കേസ് പ്രതിയുടെ മൊഴി. എന്നാൽ തുടരന്വേഷണത്തിൽ മൊഴിയിൽ ആധികാരികതയില്ലെന്ന് കണ്ടെത്തി. ഈ മൊഴിയിലും സാധ്യത മങ്ങിയതോടെ സി.ബി.ഐ പുതിയ വഴികൾ തേടുകയാണ്. പത്തനംതിട്ട സ്വദേശിനിയായ ജസ്ന എന്ന വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് വർഷം പിന്നിടുന്നു. പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് നിരവധി വിവരങ്ങള്‍ സിബിഐക്ക് ലഭിക്കുന്നതിനിടെയാണ് …
Read More »ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാം; വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി
കണ്ണൂർ: വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ആകാശിന്‍റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനുള്ളിൽ തങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകക്കുറ്റം ആരോപിച്ച് സി.പി.എമ്മിനെ വേട്ടയാടരുത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. 20 മിനിറ്റിനു ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
Read More »മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് 7 കെഎസ്‍യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: പാലക്കാടിനും കണ്ണൂരിനും പിന്നാലെ കോഴിക്കോടും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കരിങ്കൊടി കാണിച്ച ഏഴ് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Read More »അവിശ്വാസികളോട് സ്നേഹമില്ല, സർവനാശത്തിന് പ്രാർഥിക്കും: സുരേഷ് ഗോപി
കൊച്ചി: അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി നിൽക്കുന്നവരുടെ സർവനാശത്തിനായി പ്രാർത്ഥിക്കുമെന്നും നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ വാക്കുകൾ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും വൈറലായി. അതേസമയം സുരേഷ് ഗോപിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിശ്വാസികളെ താൻ സ്നേഹിക്കും. എല്ലാ മതവിശ്വാസികളെയും സ്നേഹിക്കും. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്ന് ചെങ്കൂറ്റതോടെ പറയും. വിശ്വാസികളുടെ അവകാശങ്ങൾക്ക് എതിരായി വരുന്നവരോട് ക്ഷമിക്കാനാവില്ല. …
Read More »പ്രണയനൈരാശ്യത്തിൻ്റെ പേരിൽ പരിഹാസം; ചുറ്റിക കൊണ്ട് ബന്ധുക്കളുടെ തലയ്ക്കടിച്ച് യുവാവ്
പാലക്കാട്: പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കളിയാക്കിയതിന് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് യുവാവ്. ഒറ്റപ്പാലം പഴയലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യമാരെയും ആക്രമിച്ചത്. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇതിൽ ഒരാൾ ഗർഭിണിയാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More »