Breaking News

Kerala

കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കിയില്ല; 4,060 കോടി നഷ്ടമായേക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 4,060 കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രം തടസം പറഞ്ഞേക്കും. കേന്ദ്രം നിര്‍ദേശിച്ച ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്നതിനെ കെഎസ്ഇബി യൂണിയനുകള്‍ എതിര്‍ക്കുന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. ഇതുമൂലം കേന്ദ്ര ഗ്രാന്‍റായ 10,469 കോടി രൂപ നഷ്ടമാകുമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ. വിഷയം ബോർഡ് കൈകാര്യം ചെയ്തതിലും സർക്കാരിന് അതൃപ്തിയുണ്ട്. ട്രേഡ് യൂണിയനുകളുടെ എതിർപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ കഴിയാത്തത്. 0.45 ശതമാനം …

Read More »

സംസ്ഥാനത്ത് 1000 പേര്‍ക്ക് 466 വാഹനങ്ങള്‍; എണ്ണത്തില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ …

Read More »

ശാസ്ത്രത്തെ കെട്ടുകഥകളിലേക്ക് കൊണ്ടുപോയി കെട്ടാനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

കുട്ടിക്കാനം: ശാസ്ത്രം മനുഷ്യന്‍റെ കണ്ണുകൾ തുറപ്പിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ശാസ്ത്രത്തെ കേട്ടുകേൾവിയിലേക്കും കെട്ടുകഥയിലേക്കും കൊണ്ടുപോയി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്ത്രത്തെ മനുഷ്യനെ മോചിപ്പിക്കാനുള്ള ഉപാധിയായി കാണണമെന്ന് കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിംഗ് കോളേജിൽ കേരള ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളെക്കാൾ കൂടുതൽ ആരാധനാലയങ്ങൾ ഉണ്ടാക്കാൻ പണം മുടക്കുന്നു. ശാസ്ത്രത്തെ താഴേക്കിടയിൽ ഉള്ളവർക്ക് അറിവുകളായി പകരണം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക …

Read More »

കേരളം സുരക്ഷിതമല്ലെന്ന് ആരും പറയില്ല; അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ എം വി ഗോവിന്ദന്‍

പാലക്കാട്: കേരളത്തിനെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അങ്ങനെ പറയുന്നത് അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. നിങ്ങളുടെ ഏറ്റവും അടുത്ത സംസ്ഥാനം കേരളമാണ്. കൂടുതലൊന്നും പറയുന്നില്ലെന്നും കർണാടകം സുരക്ഷിതമാക്കാൻ ബിജെപി ഭരണം തുടരണമെന്നുമായിരുന്നു …

Read More »

താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര; സ്പോൺസർ ടൂർ ആണെന്ന ആരോപണം തള്ളി മാനേജർ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവം സ്പോൺസർ ടൂറാണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയ്ക്കുള്ള പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസ് ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ പറഞ്ഞു. പ്രവൃത്തി ദിവസം ജീവനക്കാരുടെ കൂട്ട അവധിയിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസയാത്ര സംസ്ഥാനമൊട്ടാകെ …

Read More »

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ പിടികൂടി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവി പിടിയിലായത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് ഇവർ വേങ്ങരയിലേക്കുള്ള ബസിൽ കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞവരാണ് വിവരം പൊലീസിന് കൈമാറിയത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ …

Read More »

ഹരിത ഇന്ധനത്തിലേക്ക് കെഎസ്ആർടിസി; 1000 ഇലക്ട്രിക് ബസുകള്‍ കേന്ദ്രം നല്‍കും

തിരുവനന്തപുരം: ഹരിത ഇന്ധനത്തിലേക്ക് പൂർണമായും മാറുക എന്ന കെ.എസ്.ആർ.ടി.സിയുടെ സ്വപ്നത്തിന് ചിറക് നൽകാൻ 1690 ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറക്കും. കേന്ദ്രസർക്കാരിന്റെ രണ്ട് പദ്ധതികളിലൂടെ 1000 ബസുകൾ നൽകും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭ്യമാകും. ഡ്രൈവർമാർ ഉൾപ്പെടെയുള്ള 750 ദീർഘദൂര ബസുകൾ കേന്ദ്രം പാട്ടത്തിനാകും നൽകുക. നഗരകാര്യ വകുപ്പിന്‍റെ ഓഗ്മെന്‍റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിന് കീഴിൽ 250 ബസുകൾ സൗജന്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് …

Read More »

പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട്: ധനമന്ത്രി

അഗര്‍ത്തല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്. പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലുൾപ്പടെ നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ …

Read More »

പാർട്ടി ഫണ്ട് തിരിമറി; പി കെ ശശിക്കെതിരെ വീണ്ടും അന്വേഷണം

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിൽ നേരിട്ട് പോയി വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം പാർട്ടിക്ക് റിപ്പോർട്ട് നൽകണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന …

Read More »

എണ്ണിയത് 1220 ജീവനക്കാർ; ശബരിമലയില്‍ ലഭിച്ചത് 10 കോടിയുടെ നാണയങ്ങള്‍

പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണുണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കലർന്നിരുന്നു. നാണയം എണ്ണാൻ ഇതെല്ലാം വേർതിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പ്രീ-സീസൺ മാസ പൂജകള്‍ മുതലുള്ള നാണയങ്ങളാണിവ.

Read More »