Breaking News

Kerala

മോൻസണുമായി ബന്ധം; സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണിനെ തിരിച്ചെടുത്തു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഐ.ജി ഗോഗുലത്ത് ലക്ഷ്മണിനെ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. തട്ടിപ്പിൽ ലക്ഷ്മണിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലക്ഷ്മണിനെ തിരിച്ചെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായിരുന്ന എസ്.ശ്രീജിത്തിന്‍റെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 2021 നവംബർ 10നാണ് ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തത്. മോൻസണെതിരെ തട്ടിപ്പിന് …

Read More »

വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമം; ബാബു ജോര്‍ജിനെ കോൺഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: മുൻ പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ബാബു ജോർജിനെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി. ബാബു ജോർജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടൂർ പ്രകാശ് എം.പി, ഡിസിസി പ്രസിഡന്‍റ് …

Read More »

ബിജു മോന്റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം: വി.ഡി. സതീശന്‍

കൊച്ചി: തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാ പ്രേരക് ബിജു മോൻ്റേത് ആത്മഹത്യയല്ലെന്നും ഭരണകൂട കൊലപാതകമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ചർച്ചകളോ കൂടിയാലോചനകളോ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പ്രേരക്മാരുടെ ഓണറേറിയവും കുടിശ്ശികയും ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടു. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുതെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. ‘ബിജു മോൻ രണ്ട് പതിറ്റാണ്ടിലേറെയായി സാക്ഷരതാ പ്രേരകാണ്. എത്രയോ പേര്‍ക്ക് അക്ഷരത്തിൻ്റെ വെളിച്ചം …

Read More »

ബൈക്ക് യാത്രികൻ്റെ മരണം; ബസ് ഡ്രൈവർക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം

കൊച്ചി: കച്ചേരിപ്പടിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ഡ്രൈവർ ദീപു കുമാറാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന അപകടത്തിൽ വൈപ്പിൻ കാർത്തേടം കല്ലുവീട്ടിൽ ആന്‍റണി (50) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുവശത്തേക്കു തിരിഞ്ഞ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ ആന്‍റണി ബസിനടിയിലേക്ക് വീണത്. ശരീരത്തിലൂടെ ബസ് കയറിയ ആന്‍റണി …

Read More »

ഫുഡ് അലർജി; ഇടുക്കിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തൊടുപുഴ: ഫുഡ് അലർജി മൂലം ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പ് താന്നിക്കണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്‍റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതാണ് അലർജിക്ക് കാരണമായത്. കുട്ടിക്ക് മൈദയും ഗോതമ്പും അലർജിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനു മുൻപും മൈദയും ഗോതമ്പും അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിച്ചതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. അടുത്തിടെ രോഗമുക്തി നേടിയെന്ന് തോന്നിയതിനെ തുടർന്നാണ് ചെറിയ അളവിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങിയതെന്നാണ് വിവരം. …

Read More »

ഇ പി ജയരാജനും, പി ജയരാജനുമെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ എന്നിവർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി സമിതി. അന്വേഷണ സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനും ഇ.പി ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്നും വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം നടന്നുവെന്നും ഇ.പി ജയരാജൻ സമിതിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് ഇ.പി ജയരാജനെതിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ …

Read More »

വഴുതക്കാട് തീപിടിത്തം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി ആന്‍റണി രാജു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തിൽ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടി മന്ത്രി ആന്‍റണി രാജു. വെൽഡിംഗിനിടെ തീ പടർന്നതാകാമെന്ന് മന്ത്രി പറഞ്ഞു. വഴുതക്കാട് അക്വേറിയം ഗോഡൗണാണ് കത്തിനശിച്ചത്. ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് മൂന്ന് വീടുകളിലേക്ക് തീ പടർന്നിരുന്നു. കൂട്ടിയിട്ടിരുന്ന പഴയ ഒപ്റ്റിക്കൽ കേബിളുകളിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ പാതയായതിനാൽ ഫയർ എഞ്ചിൻ കയറാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.

Read More »

കുഫോസ് വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് നീളും

ന്യൂഡല്‍ഹി: കുഫോസ് വിസി നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് വൈകും. അടുത്തയാഴ്ച തുടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്‍റെ വാദം കേട്ട ശേഷമേ ഹർജികൾ പരിഗണിക്കാൻ സാധ്യതയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും പുറത്താക്കപ്പെട്ട വി സി കെ. റിജി ജോണും സമർപ്പിച്ച ഹര്‍ജികള്‍ വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് …

Read More »

കുംഭമാസപൂജ; ഈ മാസം 12ന് ശബരിമല തുറക്കും, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാം

ശബരിമല: ഫെബ്രുവരി 12നു വൈകിട്ട് 5 മണിക്ക് കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കും. ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ശ്രീകോവില്‍ നടതുറന്ന് വിളക്ക് തെളിക്കും. മേല്‍ശാന്തി ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്നിലെ അഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. രാത്രി 10ന് നട അടയ്ക്കും …

Read More »

അമ്മയോട് പിണങ്ങി ഒളിച്ചിരുന്നു, തിരഞ്ഞ് പോലീസ്; വിശന്നപ്പോൾ തിരിച്ചെത്തി വിദ്യാര്‍ത്ഥി

ഹരിപ്പാട്: അമ്മയുമായി വഴക്കിട്ട് പിണങ്ങിപ്പോയി ഒളിച്ചിരുന്ന വിദ്യാർത്ഥി വിശപ്പ് സഹിക്കവയ്യാതെ മടങ്ങിയെത്തി. അമ്മയുമായുള്ള വഴക്കിനെ തുടർന്ന് സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന പതിനാലുകാരൻ, മണിക്കൂറുകളോളം നാട്ടുകാരെയും കുടുംബത്തെയും പരിഭ്രാന്തരാക്കി. രാവിലെ ആറുമണിയോടെ പുറത്തുപോയ വിദ്യാർത്ഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരിഭ്രാന്തരായത്.വീട്ടുകാർ ഉടനെ ഹരിപ്പാട് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ …

Read More »