കൊച്ചി: ബുധനാഴ്ചയ്ക്കകം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയോടെ ശമ്പളം നൽകുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് കോടതിയെ അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയാൽ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് മാനേജ്മെന്‍റ് കോടതിയ്ക്ക് മുന്നിൽ വ്യക്തമാക്കി. എന്നാൽ യാത്രക്കാർ മറ്റ് മാർഗങ്ങൾ തേടിക്കോളും എന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതി കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം …
Read More »വെള്ളി, തിങ്കൾ ദിവസങ്ങളിൽ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കി
കുവൈത്ത് സിറ്റി: യാത്രക്കാരെ ദുരിതത്തിലാക്കി വിമാനം റദ്ദാക്കൽ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമുള്ള ഷെഡ്യൂളുകൾ പൂർണ്ണമായും റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഫെബ്രുവരി 10ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും, ഫെബ്രുവരി 13ന് കോഴിക്കോട് നിന്ന് കുവൈത്തിലേക്കും തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 4.20ന് പുറപ്പെട്ട് രാവിലെ ഏഴിന് കുവൈത്തിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് റദ്ദാക്കിയത്. കുവൈത്തിൽ നിന്ന് …
Read More »ഉമ്മൻ ചാണ്ടിയുടെ ന്യുമോണിയ പൂർണമായും ഭേദമായി; തുടർ ചികിത്സക്കായി കൊണ്ടുപോയേക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ പൂർണമായും ഭേദമായതായി ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസ തടസവുമില്ല. കഴിഞ്ഞ 48 മണിക്കൂറായി ഓക്സിജൻ സപ്പോർട്ടും ആവശ്യം വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും കുടുംബത്തോടും സംസാരിക്കുകയും ചെയ്തു. ന്യൂമോണിയ പൂർണമായും ശമിച്ചതിനാൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്നും നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ സംഘവും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്തി. തുടർ …
Read More »സീബ്രാലൈനിൽ വെച്ച് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചാൽ ഉത്തരവാദിത്തം ഡ്രൈവർക്ക്: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ എല്ലാ പ്രധാന റോഡുകളിലും സീബ്ര ലൈൻ അടയാളപ്പെടുത്തണമെന്ന ഉത്തരവുമായി ഹൈക്കോടതി. സീബ്ര ലൈനിൽ വെച്ച് കാൽനട യാത്രക്കാരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും കോടതി പറഞ്ഞു. സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ജീപ്പ് ഇടിച്ച് കണ്ണൂർ സ്വദേശിനി മരിച്ച സംഭവത്തിൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ 48.32 ലക്ഷം രൂപ …
Read More »മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു
കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്.
Read More »തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്ന് വെളുപ്പിന് ഒന്നരയോടെ അട്ടക്കുളങ്ങര ജംഗ്ഷനിൽ വച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് മുഹമ്മദലിയെ വെട്ടി പരിക്കേൽപ്പിച്ചത്.
Read More »വനിതാ മുന്നേറ്റം; സംസ്ഥാനത്തെ കോളേജുകളില്‍ പഠിതാക്കളും അധ്യാപകരും കൂടുതലും സ്ത്രീകൾ
തൃശ്ശൂര്‍: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടുതലും വനിതകൾ. പഠിതാക്കളും അധ്യാപകരും ഉയർന്ന യോഗ്യതയുള്ളവരും കൂടുതലും സ്ത്രീകളാണ്. ഇത് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ 10,493 അധ്യാപകരിൽ 6,032 പേരും സ്ത്രീകളാണ്. ഗവേഷണ ബിരുദമുള്ള 4,390 അധ്യാപകരിൽ 2,473 പേരും സ്ത്രീകളാണ്. സർക്കാർ കോളേജുകളിൽ 2018 ൽ ഗവേഷണ ബിരുദമുള്ള 423 പുരുഷ അധ്യാപകരുണ്ടായിരുന്നു. …
Read More »ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ഫോൺ എടുക്കാതെ വനം വകുപ്പ്
പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രാത്രി പെരുന്തുരുത്തിക്കളത്ത് ഇറങ്ങിയ ആനക്കൂട്ടം അതിരാവിലെ വരെ വീടുകൾക്ക് സമീപം നിലയുറപ്പിച്ചു. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. വീണ്ടും ആനക്കൂട്ടം ഇറങ്ങിയെന്ന വിവരം അറിയിക്കാൻ വനംവകുപ്പ് ആർ.ആർ.ടി സംഘത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ നാട്ടുകാർ പതിവ് ശൈലിയിൽ ബഹളമുണ്ടാക്കി കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം മടങ്ങാൻ കൂട്ടാക്കിയില്ല. പെരുന്തുരുത്തിക്കളം, മേലെ ധോണി എന്നിവിടങ്ങളിലെ പന, …
Read More »പാലക്കാട് ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; അഞ്ച് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി
പാലക്കാട്: പാലക്കാട് മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്‍റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. 17 അഗ്നിശമന സേനാ യൂണിറ്റുകളുടെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 10 മണിയോടെയാണ് മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിൽ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് സമീപത്തെ ഹോട്ടലിലെ ജീവനക്കാർ എത്തിയപ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ …
Read More »പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസ്
പാലക്കാട്: സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നല്ലേപ്പുള്ളി സ്വദേശിനി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവരുടെയും ഭാഗത്ത് അശ്രദ്ധ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെയാണ് അനിത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡോക്ടർമാരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ അമിത …
Read More »