തൃശൂർ: രാജ്യം അതിവേഗ വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും മുന്നേറുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പട്ടിക്കാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. വിശപ്പ് പൂർണ്ണമായും ഇല്ലാതായെങ്കിലും ഇടതുപക്ഷ ഭരണത്തിനു കീഴിൽ കേരളം ശ്വാസം മുട്ടുകയാണ്. വ്യവസായം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം തകർച്ച നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശരായി. കടക്കെണിയിലായ …
Read More »വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ മുഖേന
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയുടെ അമ്മ ഇപ്പോൾ വിദേശത്താണെന്നും കുഞ്ഞ് ജനിച്ചയുടൻ ഇടനിലക്കാരൻ വഴി തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതായും വ്യക്തമായി. അവിവാഹിതയായ യുവതിക്ക് ജനിച്ച കുഞ്ഞിനോട് ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായക സുഹൃത്താണ് ഇടനിലക്കാരൻ. പ്രതി അനിൽകുമാറിന്‍റെ അറിവോടെയാണ് കുട്ടിയെ പിന്നീട് കൈമാറിയത്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്ന ആശുപത്രിയിലെ റെക്കോർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ …
Read More »പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പൂജാരിക്ക് ഇരട്ട ജീവപര്യന്തം
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പൂജാരിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016-17 കാലയളവിൽ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പ്രതി, പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ 2019ലാണ് ഇയാൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് പ്രതി മകളെ നിരന്തരം വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Read More »തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലനത്തിനിടെ യന്ത്രത്തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ചെറിയ വിമാനത്താവളത്തിന്‍റെ റൺവെയിലാണ് വിമാനം ഇടിച്ചിറക്കിയത്.
Read More »2018-ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ടം 12 കോടിയോളം രൂപ
ആലപ്പുഴ: 2018ലെ പ്രളയത്തിൽ ബിവറേജസ് കോർപ്പറേഷന് നഷ്ട്ടം വന്നത് 11,83,57,493.8 രൂപ. പെരുമ്പാവൂരിലെ ഒരു ഔട്ട്ലെറ്റിൽ (കട നമ്പർ-7036) 30,93,946 രൂപയുടെ നഷ്ടമുണ്ടായി. മദ്യത്തിന്‍റെയും ജംഗമവസ്തുക്കളുടെയും നഷ്ടമാണിത്. ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരമായി നാല് കോടി രൂപ ലഭിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കോർപ്പറേഷൻ ഇക്കാര്യം വ്യക്തമാക്കിയത്. മുപ്പതോളം കടകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മദ്യവും ഫർണിച്ചറുകളും നശിച്ചു. ഇൻഷുർ ചെയ്തതിലെ വീഴ്ചയാണ് നഷ്ടപരിഹാരം കുറയാൻ കാരണമായതെന്നും …
Read More »ഇന്ധന നികുതി; യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളിൽ രണ്ടിടത്ത് സംഘർഷം
കൊച്ചി / പത്തനംതിട്ട/തിരുവനന്തപുരം: ഇന്ധന സെസിനും നികുതി വർദ്ധനവിനുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലും നടന്ന പ്രതിഷേധ മാർച്ചാണ് അക്രമാസക്തമായത്. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പി എറിഞ്ഞു. ബാരിക്കേഡ് തകർക്കാനും ശ്രമമുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാതായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. പത്തിലധികം പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റിനെതിരെ പത്തനംതിട്ട …
Read More »സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു; ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ്
കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞ് ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന്‍റെ ലിംഗഭേദം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അമ്മ സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ട്രാൻസ്മാൻ പിതാവായി സഹദ് മാറി.
Read More »കേരളത്തിലെ വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്നത് പഠിക്കാൻ കൗൺസിൽ രൂപീകരിച്ചെന്ന് മന്ത്രി
തിരുവന്തപുരം: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നതിനെ കുറിച്ച് പഠിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. വിദേശത്ത് പഠിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തലങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നടപടി. ഈ വിഷയത്തിൽ പ്രതിപക്ഷം പലതവണ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം കുറവായതിനാലാണ് കുട്ടികൾ വിദേശത്തേക്ക് പോകുന്നതെന്നും ഇക്കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായാണ് …
Read More »ഏകപക്ഷീയമായ പെരുമാറ്റം, സിസ തോമസിനെ വി.സി സ്ഥാനത്ത് നിന്ന് മാറ്റണം: സിൻഡിക്കേറ്റ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിക്കെതിരെ സിൻഡിക്കേറ്റ്. വി.സി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്‍റെയും ബോർഡ് ഓഫ് ഗവർണർമാരുടെയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പിടാറില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം. സർവ്വകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിച്ചു. വിദ്യാർത്ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകൾ നടത്താൻ സാധ്യമല്ല. ജനുവരിയിൽ നടത്താനിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. സിസ തോമസിനെ എത്രയും വേഗം …
Read More »യുഎപിഎ കേസ്: എൻഐഎയുടെ ആവശ്യം കോടതി തള്ളി, അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ല
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം എൻഐഎ കോടതി തള്ളി. അലൻ ശുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അലൻ ശുഹൈബ് സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകളും വീഡിയോകളും ഷെയർ ചെയ്യുന്നുണ്ടെന്നും ഇവയ്ക്കെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നും കോടതിയെ ബോധ്യപ്പെടുത്താനാണ് എൻഐഎ ശ്രമിച്ചത്. എന്നാൽ ഇതൊന്നും അലൻ എഴുതിയ പോസ്റ്റുകളല്ലെന്നും ആ …
Read More »