തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം. രണ്ട് രൂപയുള്ള സെസ് 1 രൂപയാക്കി കുറക്കണം എന്നതായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ട്. പ്രതിപക്ഷ എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്നതിനാൽ, വെട്ടിക്കുറച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷത്തിനും ലഭിക്കുമെന്ന തരത്തിലാണ് ഇടതുമുന്നണിയിലെ ചർച്ച. സെസ് കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിർക്കുന്നുമുണ്ട്. ബജറ്റിൻമേലുള്ള പൊതുചർച്ചയുടെ മറുപടിയായാണ് ധനമന്ത്രി നിലപാട് അറിയിക്കുക. സെസ് കുറച്ചില്ലെങ്കിൽ …
Read More »മുഖ്യമന്ത്രിക്ക് ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദം; വിമർശിച്ച് കെ.സുധാകരന്‍
തിരുവനന്തപുരം: ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് എൽ.ഡി.എഫ് ഘടകകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന മാദ്ധ്യമ വാർത്തകൾ പ്രക്ഷോഭത്തിന്‍റെ പാതയിലുള്ള കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാത്ത ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുമടക്കുന്നതുവരെ നിയമസഭയിലും തെരുവിലും കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തെറ്റാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സാമൂഹ്യസുരക്ഷാ …
Read More »വിദ്യാർത്ഥികൾക്കായി ‘സ്‌കൂള്‍ ആരോഗ്യ പരിപാടി’ ആവിഷ്‌കരിക്കും: വീണാ ജോർജ്
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വികസനത്തിനായി സ്കൂൾ ആരോഗ്യ പരിപാടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സ്കൂൾ പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന ഉറപ്പാക്കും. ശാരീരികവും മാനസികവുമായ വികാസം ഉറപ്പാക്കുന്നതിനൊപ്പം പഠന പരിമിതികളും കാഴ്ച പരിമിതികളും നേരത്തെ കണ്ടെത്തി ഇടപെടൽ നടത്തും. ജനപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. സ്കൂൾ …
Read More »വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയിൽ തുടര്‍ന്നു; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
കോട്ടയം: ചങ്ങനാശേരിയിൽ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നസീർ ഒസ്മാനി (24) ആണ് അറസ്റ്റിലായത്. മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ ഒസ്മാനി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും താമസിച്ച ശേഷം ചങ്ങനാശേരി ളായിക്കാടുളള ഹോട്ടലിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് പിടിയിലായത്. ഇയാൾക്ക് ജോലി നൽകിയ ഹോട്ടൽ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു.
Read More »സര്‍ക്കാരിൻ്റെ പഴയവാഹനങ്ങള്‍ ഈ മാസം പിൻവലിക്കും; ഉടൻ പൊളിക്കലുണ്ടാവില്ല
തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള 2,506 സർക്കാർ വാഹനങ്ങൾ ഈ മാസത്തോടെ പിൻവലിക്കും. എന്നാൽ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ ഉടൻ പൊളിക്കലുണ്ടാവില്ല. പിൻവലിച്ച വാഹനങ്ങൾ തൽക്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലാത്തപക്ഷം കേരളത്തിനു പുറത്തുള്ള അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും. അയൽ സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. വാഹനം പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റ് നൽകാൻ അവർക്ക് മാത്രമേ കഴിയൂ. …
Read More »ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും കുടിവെള്ള നിരക്കിൽ ഇളവ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള കുടിവെള്ളത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബിപിഎൽ വിഭാഗത്തിനുള്ള അതേ സൗജന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോൺ കോൾ ലഭിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ചില കോളുകൾ വന്നിരുന്നു. തന്നോട് സംസാരിച്ചവരോട് നിരക്ക് വർധനയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിളിച്ചവരിൽ ഒരാൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ചാർജ് ഉയർത്തിയാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം …
Read More »മീനിൽ രാസപദാര്‍ത്ഥമില്ല; റിപ്പോർട്ടിൽ അട്ടിമറിയെന്ന് ആരോഗ്യ സമിതി അധ്യക്ഷ
കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ അംശം ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ട്. മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ മത്സ്യം തിരികെ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് …
Read More »മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വാർഡൻ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷണം നടത്തും. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാവിനെ കസേരയിൽ ഇരുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഒ.പി വിഭാഗത്തിൽ നിന്നും പുറത്ത് പോവാത്തതിനെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം …
Read More »റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സക്കുവേണ്ടി: ചിന്ത ജെറോം
കൊല്ലം: കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികിൽസയ്ക്കിടെയാണ് റിസോർട്ടിൽ താമസിച്ചെതെന്നും അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലാത്ത സ്വന്തം വീട് പുതുക്കിപ്പണിയുന്ന സമയമായിരുന്നെന്നും ചിന്ത വിശദീകരിച്ചു. 20,000 രൂപയാണ് വാടകയായി നൽകിയത്. ശമ്പളത്തിനൊപ്പം അമ്മയുടെ പെൻഷൻ തുകയും ഉപയോഗിച്ചാണ് വാടക നൽകിയതെന്നാണ് ചിന്തയുടെ വിശദീകരണം. കോവിഡ് കാലത്ത് അമ്മയ്ക്ക് പക്ഷാഘാതമുണ്ടായി. നടക്കാൻ പ്രയാസമായിരുന്നു. വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉണ്ടായിരുന്നില്ല. അതിനാൽ വീട് …
Read More »കണ്ണൂർ ആറളത്ത് ആറംഗ മാവോയിസ്റ്റ് സംഘം; തിരച്ചിൽ ആരംഭിച്ച് പോലീസ്
കണ്ണൂര്‍: കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് സംഘം. ആയുധധാരികളായ അഞ്ച് പുരുഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം ആറളം വിയറ്റ്നാം കുറിച്ചി കോളനിയിലെത്തിയതായി പ്രദേശവാസികൾ വ്യക്തമാക്കി. ഇന്നലെ രാത്രി ഏഴ് മണിയോടെ കോളനിയിലെത്തിയ സംഘം ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് രാത്രി ഒമ്പത് മണിയോടെ കൊട്ടിയൂർ വനത്തിലേക്ക് മടങ്ങി. വിവരമറിഞ്ഞ് ആറളം പോലീസ് സ്ഥലത്തെത്തി മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ആരംഭിച്ചു.
Read More »