Breaking News

Kerala

വെള്ളക്കരം കൂട്ടിയ വിഷയം; റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വർദ്ധിപ്പിച്ചത് ആദ്യം നിയമസഭയിൽ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചട്ടം 303 പ്രകാരം എ.പി അനിൽ കുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിലായിരുന്നു റൂളിങ്. നയപരമായ കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമ്പോൾ സഭാ സമ്മേളന കാലയളവിലാണെങ്കിൽ ആദ്യം സഭയിൽ തന്നെ പ്രഖ്യാപിക്കുന്നതാണ് പതിവെന്നും സ്പീക്കർ പറഞ്ഞു. ഇതിന് മാതൃകയായി മുന്‍കാല റൂളിങ്ങുകളുണ്ട്. …

Read More »

ഇന്ധന സെസിനെതിരായ പ്രതിഷേധം; കോൺഗ്രസ് മാർച്ചിനിടെ സംഘർഷം

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ സംസ്ഥാന വ്യാപക കോൺഗ്രസ് പ്രതിഷേധത്തിനിടെ സംഘർഷം. എറണാകുളത്ത് പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. കൊച്ചിയിലും തൃശൂരിലും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡൻ്റിനെ ഉൾപ്പെടെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോട്ടയത്ത് പൊലീസ് പ്രകോപനം സൃഷ്ടിച്ചെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു.

Read More »

ഇന്ധന സെസില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സെസ് ഏർപ്പെടുത്തിയതിൽ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സെസ് കുറയ്ക്കുന്നത് യു.ഡി.എഫിന്‍റെ രാഷ്ട്രീയ വിജയമാകുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. അതേസമയം ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. എംഎൽഎമാരായ ഷാഫി പറമ്പിൽ, …

Read More »

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതിയായ ഫിറോസിനെ തിരുവനന്തപുരം പാളയത്ത് വെച്ച് ജനുവരി 23നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് വഞ്ചിയൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ ജയിൽ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കേസില്‍ നേരത്തെ 28ഓളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു.

Read More »

ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യൂമോണിയ ഭേദമായ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ആകും കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. …

Read More »

ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കും: റവന്യൂ മന്ത്രി

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സാധാരണക്കാർക്ക് ഭൂമി ലഭിക്കാൻ നിയമം തടസമാണെങ്കിൽ നിയമം ഭേദഗതി ചെയ്യാൻ തയ്യാറാണ്. എന്നാൽ ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്ന വിധത്തിൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുക്കാനും മടിയില്ല. മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് തിരിച്ചെടുത്ത് പട്ടയം നൽകാൻ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന …

Read More »

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയുടെ കൈമാറ്റത്തിന് പിന്നിലും അനിൽ കുമാർ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ …

Read More »

ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് വർദ്ധിപ്പിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ.എസ്.ആർ.ടി.സിയുടെ ചെലവ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും കോർപ്പറേഷന്‍റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. നിയമസഭ തീരാൻ ഇനിയും സമയമുണ്ട്. ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്‍റെ …

Read More »

അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവ്; മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരവുമായി മകൾ

കൊച്ചി: ചികിത്സാ പിഴവാണ് അമ്മയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരം നടത്തി മകൾ. ആലുവ സ്വദേശിനി സുചിത്രയാണ് പ്രതിഷേധിക്കുന്നത്. അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സാ പിഴവാരോപിച്ച് കളമശേരി മെഡിക്കൽ കോളേജിന് മുന്നിലെ സമരം. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ മൂന്നിനാണ് സുശീല …

Read More »

റിസോർട്ടിലെ താമസം, 38 ലക്ഷം വാടക; ചിന്താ ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

കൊല്ലം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തിൽ. ചിന്താ ജെറോം ഒന്നേമുക്കാല്‍ വർഷം ആഡംബര ഹോട്ടലിൽ താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇ.ഡിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. ചിന്ത 38 ലക്ഷം രൂപ വാടക നൽകിയതായും പരാതിയിൽ പറയുന്നു. എന്നാൽ അമ്മയുടെ ചികിത്സയ്ക്കായാണ് ഹോട്ടലിൽ താമസിച്ചതെന്നാണ് ചിന്തയുടെ വാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളമാണ് …

Read More »